Wednesday, 28 August 2013

പ്രണാമം.....പ്രണാമം.....പ്രണാമം......

ഏതാനും മാസങ്ങള്ക്ക് മുന്പാണ് വാരപ്പെട്ടി ഗ്രാമ പഞ്ചായത്തിലെ(എറണാകുളം ജില്ല) റിന്സി എന്ന പെണ്കുട്ടി, വീട്ട്മുറ്റത്ത് ജാതിക്കായില് ചവിട്ടി തെന്നി വീണ് മരണത്തിന് കീഴടങ്ങിയത്

കുറച്ചു നാള് മുന്പാണ് റിന്സിയുടെ മൂത്ത സഹോദരന് ബൈക്ക് അപകടത്തില് മരണമടഞ്ഞത്.

രണ്ട് മക്കളും നഷ്ടപ്പെട്ട്  ആകെ തകര്ന്നിരുന്ന അച്ഛനും അമ്മയും, ഈ ദുരന്തത്തിന്റെ നടുവിലും കാരുണ്യത്തിന്റെ പ്രകാശം പരത്തി റിന്സിയുടെ കണ്ണുകള് ദാനം ചെയ്യാന് സമ്മതിച്ചു.

റിന്സിയുടെ കണ്ണുകള് ഇന്ന് രണ്ട് മാസം പ്രായമുണ്ടായിരുന്ന ഒരു പിഞ്ചു കുഞ്ഞിനും 20 വയസ് പ്രായമുള്ള ഒരു യുവാവിനും കാഴ്ചയുടെ പുതു ലോകം തുറന്നു കൊടുത്തിരിക്കുന്നു.....

ദുരന്തങ്ങള്ക്ക് ഇടയിലും പതറാതെ കാരുണ്യത്തിന്റെ പ്രകാശം പരത്തുന്ന നല്ലവരായ എല്ലാ മനുഷ്യ സ്നേഹികള്ക്കും പ്രണാമം....പ്രണാമം......

No comments:

Post a Comment